Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

വീട്ടിലിരിക്കുന്ന കാലം :ഉക്രൈനിൽ നിന്ന് ലോകത്തെ നോക്കുമ്പോൾ

From today public transport in Kiev restarted its work. People are allowed not to wear masks in the streets, but stubborn 10-15 percent still wear them. But in transport everyone is obliged to wear masks, which means that the mask has become a necessary accessory and should be in your pocket.

One of the most active publishers of Ukraine – Mykola Kravchenko – recently had a birthday. And yesterday, he met in Kiev park with Andrei Kokotyuha, one of the most productive writers, the author of almost 80 books, mostly detective novels, and they drank wine for their birthday, showing the celebration live on Facebook. From this moment, the literary life of Ukraine can again be considered public, resumed.

My colleague and friend Yurko Vinnichuk and I finished editing the novel – first time in my life I co-authored a book and quarantine helped a lot. We talked on the phone every day – Yurko lives in Lviv, 500 km from Kiev and from the village where I am still spending most of my time, we exchanged dozens of emails, discussed the writing process from morning till next morning. And now the novel is ready and in the coming days we will send it to the publisher.

I am now waiting for a lot of new “quarantine” novels and I hope that they will not be about quarantine. As with any current topic, journalists should plow it first, and writers should wait and follow only if they feel fit to tell the readers a compelling story without refering readers to recent articles and tv-programs!

©Andrey Kurkov

കീവിലെ പൊതുഗതാഗതം ഇന്നുമുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. മാസ്ക് ധരിക്കാതെ തെരുവുകളിൽ ഇറങ്ങുന്നത് അനുവദനീയമാണ് എങ്കിൽപ്പോലും 10-15 ശതമാനം ആളുകൾ ഇപ്പോഴും മാസ്ക് ധരിക്കുന്നു. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നതിനാൽ മാസ്ക് എന്നത് ഒരു അവശ്യ ഘടകം ആയിമാറിയിരിക്കുന്നു എന്നുതന്നെ പറയാം, എപ്പോഴും പോക്കറ്റിൽ കരുതേണ്ട ഒന്ന്.

ഉക്രൈനിലെ വളരെ സജീവ പ്രസാധകർ ആയ മൈക്കോല ക്രാവ്ചെങ്കോയുടെ ജന്മദിനം ആയിരുന്നു ഈയിടെ. ഇന്നലെ അദ്ദേഹം ആന്ദ്രെയി കൊക്കോത്യുഹ (എൺപതോളം പുസ്തകങ്ങളുടെ രചയിതാവ്, കൂടുതലും ഡിറ്റക്റ്റീവ് നോവലുകൾ) യുമായി കീവ് പാർക്കിൽ വച്ചു കണ്ടുമുട്ടി. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അവർ ഒരുമിച്ചു വൈൻ കുടിക്കുന്നത് ഫേസ്ബുക്കിൽ ലൈവ് ആയി ഇട്ടിരുന്നു. ഈ നിമിഷം മുതൽ ഉക്രൈനിന്റെ സാഹിത്യ ജീവിതം പുനരാരംഭിക്കുന്നതായി കരുതാം.

ഞാനും എന്റെ സുഹൃത്തും സഹപ്രവർത്തകനും ആയ യൂര്കോ വിനിച്ചും കൂടി ഒരു നോവലിന്റെ എഡിറ്റിംഗ് പൂർത്തിയാക്കി- ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു പുസ്തകം സഹരചന ചെയ്തു, ക്വാറന്റൈൻ അതിനു വളരെ സഹായകമായി. ഞങ്ങൾ എന്നും ഫോണിലൂടെ സംസാരിച്ചു. കീവിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള ല്വിവിൽ ആണ് യൂർക്കോ താമസിക്കുന്നത്. ല്വിവിൽ താമസിക്കുന്ന അദ്ദേഹവും കീവിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഞാനും തമ്മിൽ ദിവസവും ഡസൻ കണക്കിന് ഇമെയിലുകൾ കൈമാറി, എഴുത്തിനെക്കുറിച്ചു നീണ്ട ചർച്ചകൾ നടത്തി. അങ്ങനെ നോവൽ ഇപ്പോൾ പൂർണ്ണരൂപം പ്രാപിച്ചിരിക്കുന്നു. വരും ദിവസങ്ങളിൽ അത് പ്രസാധകർക്ക് കൈമാറും/അയച്ചുകൊടുക്കും.

ഇപ്പോൾ ഞാൻ കുറെ പുതിയ “ക്വാറന്റൈൻ ” നോവലുകൾ കാത്തിരിക്കുകയാണ്. അവയൊന്നും ക്വാറന്റൈൻ ജീവിതത്തെ കുറിച്ചുള്ളതായിരിക്കരുതേ എന്ന് ഞാനാശിക്കുന്നു.സമകാലിക പ്രസക്തി ഉള്ള ഏതു വിഷയവും ആയിക്കൊള്ളട്ടെ, ഒരു മാധ്യമപ്രവർത്തകൻ ആദ്യം അതിനെ ആഴത്തിൽ പഠിക്കണം, ഒരു എഴുത്തുകാരൻ ആകട്ടെ, അല്പം സാവകാശത്തോടെ വേണം കാര്യങ്ങൾ ചെയ്യാൻ. വായനക്കാരനെ സമകാലിക ലേഖനങ്ങളോ ടെലിവിഷൻ പരിപാടികളോ refer ചെയ്യിക്കാതെ ആ വിഷയത്തിൽ ശ്രദ്ധേയമായ എന്തെങ്കിലും എഴുതാൻ പറ്റുമെങ്കിൽ മാത്രമേ എഴുതാൻ പാടുള്ളു.

©ആന്ദ്രേ കുർക്കോവ്

Leave a Reply

Your email address will not be published. Required fields are marked *

Goodasangham Social

Close Bitnami banner