Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

Month: August 2020

തന്നെത്താൻ ശില്പമാക്കും കല്ല് ഒന്നും അടർത്തുന്നില്ല. ചേർത്തുവയ്ക്കുന്നും ഇല്ല.വേറൊരു സ്ഥലത്തേയ്ക്ക് ഉയർന്ന പീഠത്തിലേയ്ക്ക് ഇരിപ്പു മാറ്റുന്നില്ല. അതേ ഏങ്കോണിപ്പിൽ, അതേ അധികങ്ങളിൽ, അതേ പോരായ്കയിൽ തന്നെ സൗന്ദര്യമായ,തന്നെ...

പുഴ കടക്കുമ്പോൾഅപരിചിതനായൊരാൾതോണിയുമായെത്തുന്നു അവനൊരുനാൾ മുങ്ങിമരിച്ചവനാണ് തോണി തുഴയാനറിയാതെ നീന്തിക്കടക്കാനറിയാതെ മുതലവായിൽപ്പെട്ടവൻ മുതലയ്ക്കകത്ത് വീർപ്പുമുട്ടാതെ പുഴയുടെ ആഴങ്ങളിൽ അവൻ നീന്തിത്തുടിച്ചു തോണിക്കാരനെമുറുകെ പിടിച്ച്ആഴത്തിൽ തുഴഞ്ഞു.രാത്രിയുടെ നിശ്ചലതകളിൽകടത്തുവഞ്ചിയായി പുഴ കടക്കുമ്പോൾ...

ഈയ്യംകനംവെച്ചചെവി. കേൾവി, മരണമെന്ന്പരിഭാഷപ്പെടുത്തിയഎരിവായിരുന്നുവാക്കിന്റെ രുചി. രേഖപ്പെടുത്താൻപ്രാണൻപോലുംസ്വന്തമല്ലാത്ത കുലം നിയന്ത്രണരേഖ തെറ്റാതെനിഴൽ നടന്ന്വാക്കിനെ കണ്ടുമുട്ടി.വിയർത്ത് വിയർത്ത്ഒപ്പം കൂട്ടി. വാക്കിനു മുന്നിൽവഴി തെളിഞ്ഞു.എഴുത്താണിയിൽവാല്മീകികിളിയുടെ പാട്ടായി. മറവിയുടെ കയംതുറന്നു നോക്കുമ്പോൾഈയ്യംകനം വെച്ചചെവികളുണ്ട്...

നമ്മുടെ സംസ്കാരത്തിലും പൈതൃകത്തിലും വേരുകളുള്ള ഓണം ഓരോ മലയാളിയുടേയും അഭിമാനമാണ്. എന്നാൽ ഓണത്തെ മുൻനിർത്തി മലയാളി നടത്തുന്ന ഒളിച്ചുകളികളെത്ര? ഓണംപോലെ മലയാളിയ്ക്ക് മറ്റൊരു ആഘോഷമില്ല. മലയാളിസ്വത്വവുമായി ഓണം...

കൽബുർഗി കൊലചെയ്യപ്പെട്ടിട്ട് 2020 ആഗസ്റ്റ് 30 നു അഞ്ച് വർഷമാകുന്നു.  ശിവകുമാർ ആർ പി ജീവിതകാലം മുഴുവൻ വചനകവിതകളുടെ ഗവേഷണത്തിനും പഠനത്തിനുമായി ചെലവഴിച്ച മല്ലേശപ്പ മാഡിവലപ്പ കൽബുർഗി,...

തടാകം കാടിൻ നടുക്കുള്ള തടാകത്തിൽതുണിയില്ലാതൊരു പെണ്ണുടൽ.ഇരുട്ടുടുപ്പിട്ടു കാവൽ നിന്നു മരങ്ങൾ.വഴികൾ മായ്ച്ചുവളർന്നു ചെടികൾ. ഇലവീണുണ്ടാകും ജലതരംഗം പോലെ പടർന്നൊടുങ്ങി ഉടൽചീയുംമണം.അഴകുള്ള ഉടലിൽ ഉമ്മവെച്ച മീനുകൾ അവളുടെ അഴുകുമുടൽ...

നാട്ടിലാകെ വലിയരോഗം പടർന്നു പിടിച്ചിരിക്കുകയാണ്. ആളുകൾ മുഖംമൂടി ധരിച്ചു നടക്കണം. പരസ്പരം മിണ്ടാനോ തൊടാനോ പാടില്ല. രോഗംവന്നു ചത്താൽ കർമ്മം ചെയ്യാൻ പോലും പറ്റില്ല. ദൂരെയെവിടെയെങ്കിലും കൊണ്ടുപോയി...

(മാതൃഭാഷാ സമരത്തിന്റെ ഒരു വർഷം) സമരം ഒരു ആഭാസമല്ല, ചരിത്രത്തിന്റെ അനിവാര്യതയാണ്. മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ സമരങ്ങളുടെ – പ്രതിഷേധങ്ങളുടെ – യുദ്ധത്തിന്റെ ചരിത്രത്തിന് പഴക്കമുണ്ട്. ആധുനിക...

കല്യാണത്തിന്റന്ന് സുധയാദ്യമായി ഭാര്യവേഷമിട്ടു. അതിനുമുന്നെയോളുതരക്കേടില്ലാത്തൊരുകാമുകിയായിരുന്നു.ഒരു നാണംകുണുങ്ങി. അവളിനിപ്രേമിക്കില്ലെന്നുറപ്പീരാണീകല്യാണമെന്നുചുണ്ടിലു കണ്ണീരു പറ്റിച്ചമ്മ. കല്യാണത്തിന്റന്നുരണ്ടെട തിരിഞ്ഞാകാണുന്ന നളിനിയുടെ വീടുമരണവീടാണ്. അകായിൽ ആളനക്കമേയില്ല.മിറ്റത്തെ അയലിൽതുണി വിരിച്ചിട്ടില്ല ഇലയാടുന്നില്ല.കാറ്റ് വീശുന്നേയില്ല. എപ്പോ വേണമേലുംസുധയോടിപ്പോയേക്കാമെന്നപേടികൊണ്ടുകഴുത്തിലൊരു...

കുട്ടികളോടാണ്, നിങ്ങൾക്ക് എപ്പോഴാണ് സന്തോഷം വരിക? ഒറ്റക്കിരിക്കുമ്പോഴാണോ? അതോ ഒരുപാട് കൂട്ടുകാരൊക്കെ ഉള്ളപ്പോഴോ? എനിക്കറിയാം…. കുട്ടികൾ മിടുക്കരാണ്…. ഒരുപാട് പേർ ഒന്നിച്ചു നിൽക്കുമ്പോൾ എന്തൊരു രസമാണ് !...

മോഹിനിയാട്ടചലനങ്ങളുടെ സൗന്ദര്യാംശത്തിലൂന്നി, നെൽപാടത്തിന്റെയോ തെങ്ങോലകളുടെയോ പക്ഷികളുടെയോ ചലനങ്ങളോട് ചേർത്തുവച്ചുള്ള നിരീക്ഷണങ്ങൾ പൊതുവെ പറഞ്ഞുകാണുന്നതാണ്. അത്തരം സൗന്ദര്യഘടകങ്ങൾ അർത്ഥവത്തായിത്തീരുന്നത് ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ ധാരാളം പ്രേരണകളുടെ സമ്മേളനത്തിൽ മാത്രമാണ്....

ഒരു പൂവിനെപ്പോലെയാണ്ഞാനെന്നെ കരുതിയിരുന്നത്.ഇതളുകളുടെ ഭംഗിയുള്ളനിറം കൊണ്ട് ഞെട്ടിൽവിരിഞ്ഞോ കൂമ്പിയോ നിൽക്കുന്നഒരു പൂവ്. എന്നെപ്പോലെ കുറേ പൂക്കളുണ്ട്.വെയിലിൽ വാടി വീഴും വരെ പ്രകൃതിയെഅലങ്കരിച്ചിട്ടുള്ളവ.പൂമ്പാറ്റയും വണ്ടും കിളികളുംചെറു പ്രാണികളും വന്ന്...

നേത്രങ്ങൾക്ക് അന്യമായ അതീന്ദ്രിയപ്രതിഭാസങ്ങളെ ഭയത്തോടെ നോക്കികാണാനും അവയെ ഭക്തിപുരസരം സമീപിക്കാനുമുള്ള ജിജ്ഞാസ പ്രാചീനമനുഷ്യന്റെ വിശ്വാസസംഹിതയുടെ കേന്ദ്രവിധാനമായിരുന്നു.വൈകാരികമായി സ്വാധീനിക്കുന്ന ഈ പ്രവണത ക്രമേണ ആരാധനയിലേക്കും വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ രൂപപ്പെടുത്തുന്നതിലേക്കും...

ബോധത്തിനും അബോധത്തിനുമിടയിലെ നീലപ്പച്ചത്തുരുത്തിൽ അവർ നങ്കൂരമിട്ടിരുന്നു.അവിടെ കപ്പായിമാവുകളും വരിക്കപ്ലാവുകളും ഊതിവിട്ട അപ്പൂപ്പൻ താടികൾ പറന്നുനടന്നു.നട്ടെല്ലുമുതൽ വിരലറ്റം വരെ വണ്ടിയുരുട്ടിക്കളിച്ച വേദനകൾ, മടക്കാൻ വിസമ്മതിച്ച മുട്ടുകൾ ,സമരം തുടങ്ങിയതിൽ...

ചുറ്റു വട്ടത്ത് എവിടെ നിന്നെങ്കിലും ഒരു നിലവിളി പൊന്തുമ്പോ ഞങ്ങട വീട് നിശബ്ദമാവും. അത് വരെ നിർത്താണ്ട്ചെലച്ചോണ്ടിരുന്ന ടി. വി കുറച്ചു ദിവസം വിശ്രമത്തിനിറങ്ങും. ഊതീട്ടും ഊതീട്ടും...

രാവിലെയുണർന്ന് ഞങ്ങൾ വാർഡിനുള്ളിലെ ചെറിയ ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങും. ക്യത്യസമയത്ത്‌ ഭക്ഷണം കഴിച്ച്‌ ഉറങ്ങേണ്ട സമയത്ത്‌ ഉറങ്ങി കളിക്കേണ്ട സമയത്ത്‌ ചെസ്സ്‌ കളിച്ച്‌ ആ വാർഡിന്റെ ഒരവയവമെന്ന...

ഏതെങ്കിലും വിദ്യാഭ്യാസസമ്പ്രദായത്തെയൊ സ്ഥാപനത്തെയോ ഇകഴ്ത്താനോ പുകഴ്ത്താനോ അല്ല ഞാൻ ഈ കുറിപ്പ് എഴുതുന്നത്. മറിച്ച് നമ്മുടെ വിദ്യാഭ്യാസ രീതിയിൽ കാതലായ ചില മാറ്റങ്ങൾ അനിവാര്യമാണ് എന്ന ബോധ്യത്തോടെയാണ്...

കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ജോർദാൻ പീറ്റേഴ്സൺ, അതിനാടകീയ പരിസരങ്ങൾ/ വിഷയങ്ങൾ /സംഭവങ്ങൾ ക്രിയേറ്റ് ചെയ്യുന്നതിൽ ഏറ്റവും മിടുക്കുള്ളത് സ്ത്രീകൾക്കാണ് എന്നൊരു അഭിപ്രായപ്രകടനം നടത്തി. ആ അഭിപ്രായത്തിന്റെ...

ഉള്ളിലെ കടല് വറ്റി ഉപ്പ്പാത്രംപോലാകുമ്പോൾ ഉടുതുണിയില്ലാതെ ഉപ്പട്ടിക്കിടയിലേക്കിറങ്ങി പോകുന്നൊരുവളെക്കുറിച്ച് ഒരു കഥയുണ്ട് പച്ചയിലകളിലേക്കവളുപ്പ് കുടയുന്നേരം പാതിയിലേറയും ആകാശത്തേക്ക് തെറിച്ച് നക്ഷത്രമാവും തെറിച്ച് നിൽക്കുന്ന രണ്ട് നക്ഷത്രമെടുത്ത് കൊണ്ടകെട്ടിയ...

അറിയപ്പെടുന്ന എല്ലാ സമൂഹങ്ങളിലും പലതരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. മതം എന്ന സമൂഹികസ്ഥാപനത്തിന്റെ ഉത്ഭവം അത്തരം വിശ്വാസങ്ങളിൽ നിന്നാണെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. മതമെന്നാൽ അമാനുഷികതയിലുള്ള വിശ്വാസമാണ് എന്നു...

Goodasangham Social

Close Bitnami banner