Fri. Feb 26th, 2021

ഗൂഢസംഘം

Goodasangam – Literary Arts

സംഘസാഹിത്യം

തേജസ്വിനി ജെ സി ചിത്രീകരണം : അഭിനു ലിബർട്ടിയിൽ'തന്മാത്ര' നിറഞ്ഞു കളിക്കുന്നകാലത്താണ്കല്ലുവേടത്തി ആദ്യമായൊരു വാക്ക്മറന്നത്… ചത്തുപോയ തീയ്യനെ മറന്നത്തെയ്യത്തിന്റെ നേരം മറന്നത് പിന്നെന്നും പതിവിലും നേരത്തെകുളിച്ചൊരുങ്ങികരിമ്പൻ കുത്ത്...

എന്റെ അച്ഛൻ ഇന്നലെ ഒരു സർക്കസ് കാണിച്ചു മുൻപ് പന്തുകൾ കൊണ്ട് അമ്മാനമാടി അച്ച്ഛൻ ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട് അമ്മയും ഞാനും എന്റെ രണ്ട് അനുജത്തിമാരും അത് കണ്ട്...

“എടോ നിങ്ങള് വരണില്ലേ പൗരത്വം ഇല്ലാത്തോര്ടെ പട്ടിക വ്ന്നക്ക്ണു” ധൃതിപിടിച്ച് ഓടുന്നതിനിടയിൽ പോക്കറിന്റെ ചായക്കടക്ക് മുന്നിലെത്തിയപ്പോൾ കരീം ടൈലർ വിളിച്ചുകൂവി. “എവിടേണപ്പാ അത്!” ചൂടുചായയെ മേലേക്കും താഴേക്കുമായി...

വെറുതെയൊന്നും പറയുന്നതല്ലപലരും കേട്ടതാണ്അലക്കാനെത്തുന്ന ഒതുക്കുകല്ലിൽകരച്ചില് കഴുകി വെളുപ്പിക്കുന്നഞങ്ങടെ പെണ്ണുങ്ങൾ മുഴുവനായും കേട്ടു.ഒളിച്ചു പൊത്തുമ്പോൾ മറഞ്ഞ പൊന്തകളിലിരുന്ന്അടുത്ത വീട്ടിലെ കുഞ്ഞുങ്ങൾപല തവണയും കേട്ടു.തളർച്ച പറ്റാതെതുഴഞ്ഞ രാത്രികളിൽഞങ്ങടെ തോണിക്കാർപുലരും വരെയും...

സെൽഫ് ഗോളടിച്ചവന്റെകണ്ണിലേക്ക് നോക്കൂഒരു നിമിഷം. ഒരു നിമിഷം കൊണ്ട്,അവനൊളിക്കാൻലോകത്തിലിടമില്ലാതാകുന്നു. അവന്റെ ശരീരമൊട്ടുംപലവക യുദ്ധഭൂമികൾ,കുടിപ്പകയുടെ കിടങ്ങുകൾ,ചാവേറുകളുടെ കുളമ്പടികൾ. വിചിത്രം തന്നെ!ഒരു നിമിഷം കൊണ്ടവന് ഭൂതകാലത്തിന്റെ പലായനങ്ങളിലേക്ക്കുടിയേറേണ്ടി വരുന്നു. അവന്റെ...

പൂർത്തിയാകും മുമ്പ്വെളിച്ചം വിവർത്തനം ചെയ്തമൂന്നു സ്വപ്നക്കീറുകൾഇന്നിനോട് ഇങ്ങനെ തുന്നിച്ചേർക്കുന്നു; വെള്ള നൂലിനാൽഇഴയിട്ട ഒന്നാം കീറ്-അതിർത്തിയിലേയ്ക്കയച്ചഒരു കത്ത്.കത്ത് വിരിഞ്ഞ്ഒരാകാശം,മഴവില്ല് കൊത്തിപ്പെറുക്കുന്നു… പർപ്പിൾ നൂലിനാൽ അറ്റം ചേർത്ത് തുന്നിയരണ്ടാം കീറ്-പരപ്പിൽ...

യഹിയാ മുഹമ്മദ് ഇന്നലെപിറവിഎടുത്ത.എന്റെ കവിതക്കുഞ്ഞിന്ഒരു കുപ്പായം വേണം.പച്ചിലകൾ കൂട്ടിച്ചേർത്ത്ഞാനൊരെണ്ണം നെയ്തിരുന്നു. അടുത്ത വീട്ടിലെനിരൂപകശ്രേഷ്ഠൻ.അതിന്റെ ആലങ്കാരികതയെചോദ്യം ചെയ്തു. വസ്ത്രമില്ലാതെ വെളിയിലിറങ്ങിയാൽകാല് തല്ലി ഒടിക്കുമെന്ന്.നാട്ടിലെ സദാചാരവിശുദ്ധൻമാർ.ചിലരൊക്കെ വീട്ടിന് ചുറ്റുപാത്തും പതുങ്ങിയും...

"നിനക്ക് പ് രാന്താടാ!" കളിക്കും കാര്യത്തിനുമൊക്കെയായ് പലരുമെന്നോട് പറഞ്ഞിരുന്നു. അതിനുള്ള മറുപടി ഞാനപ്പോൾ നൽകി; കള്ളച്ചിരിയോടെ ഉശിരൻ തന്തക്കുവിളി. സ്കൂൾ അധ്യായനത്തിൽപലതതരം പരീക്ഷണങ്ങൾഒടുവിൽ…പ്രണയിനിയുടെ പെരുവിരൽബ്ലേഡ്കൊണ്ട് പോറിതിലകക്കുറി ചാർത്തി.പ്രേമത്തിന്റെ...

കണക്കുതീർക്കലുകൾ ജീവിച്ചിരിക്കെ കൊടുത്ത്‌ തീർക്കാൻ കഴിയാത്ത ചില കണക്കുകൾ കൊടുത്തും പറഞ്ഞും തീർക്കാനാണ്ചിലർ ആത്മഹത്യ ചെയ്യുന്നത് തീരാത്ത പകയുടെ ചുട്ടുപൊള്ളിക്കുന്ന എത്ര കണക്കുകളാണ് ചില ആത്മഹത്യകൾക് പിന്നിൽ...

തിരിച്ചുപോക്കുകളുടെ ചുവന്നു ചീർത്ത ഉലയ്ക്കരികെ,ചെന്തീയിൽ, എല്ലുപൊട്ടുന്ന കരിന്തുടി.ഉടലുവെന്തിട്ടും ഉരുകിയൊലിച്ചിട്ടും തീരാത്തഒരു തലയോട്ടിച്ചിരി. തവിയിൽ നെയ്യ് കോരിയെടുത്തുപ്പുനോക്കുന്ന മണ്ണ്.ചെവിയില്ല, ഉടലില്ല നഖവുമില്ല. ദൂരേക്കു മാറി, ഭയപ്പെട്ട്അപരിചിതത്വത്തോടെ,പരസ്പരം ഉറ്റുനോക്കുന്ന എല്ലുകൾ.പണ്ട്,...

1ചുവരുകളിലേക്ക് ചെവിയോർത്തുകൊണ്ട് തുടങ്ങാം. മരിച്ച പെൺകുട്ടികളുടെഅടക്കം ചെയ്യപ്പെട്ടിരിക്കുന്ന വിലാപങ്ങൾ നേർത്തശബ്ദങ്ങളായ് കാതുകളിലേക്ക് മാർച്ചു ചെയ്തുവരുന്നത് അനുഭവിക്കാം. പക്ഷേ, അതിന്റെയെണ്ണമെടുക്കാൻ ശ്രമിക്കരുത്. എന്തെന്നാൽ,കുറച്ചുകഴിയുമ്പോൾ നിങ്ങളുടെ ഹൃദയം അതിനേക്കാളുച്ചത്തിൽ മിടിച്ചു...

കല്ലുത്താൻ കെട്ടിന്റെ താഴെഒരു കയമുണ്ട്.പണ്ട് തോമാമാപ്പിള ചാടിച്ചത്ത കയം..അതിന്റെ ആഴങ്ങളിലേക്ക്തള്ളിയിട്ടാണ്അവൾ തന്റെ സ്വപ്നങ്ങളെ കൊന്നുകളഞ്ഞത്..ഇറക്കം ചെന്നു നിൽക്കുന്നത്ഒരു വളവിലേക്കാണ്..അതിനപ്പുറം ചുവന്ന ചെമ്പരത്തിക്കാടും.. സ്വാതന്ത്ര്യത്തിന്റെ ചോര തെറിച്ചാണത്രെഅവയൊക്കെയും ഇത്ര...

ശവപ്പെട്ടിയാകട്ടെ എന്ന് ശാപം കിട്ടിയ ഒരു മരം ശാപമറിയാതെ കാട്ടിലെ കുടുംബത്തിൽ കാറ്റിലാടി ഇലനുള്ളിയെറിഞ്ഞ് ഉല്ലസിച്ച കാലം ഒരിക്കലും വേടനെത്താത്ത ഒരിക്കലും നരനറിയാത്ത ഒരിക്കലും പുലരി പീലി...

ഈട്ടിപ്പാപ്പന്റെ പല്ലിന്നെടേല് നല്ല വെടവൊണ്ട്വെളുക്കെച്ചിരിക്കുമ്പോഴെല്ലാം കുന്തലിച്ചു നിക്കുന്ന വെടവ്പൊന്തിയ പല്ല് പാടുപെട്ട് അടക്കുമ്പോഴെല്ലാംവെടവ് മാത്രം മൊഴച്ചുനിന്നുവർത്താനം പറേമ്പോഴെല്ലാം കന്നിനെ പൂട്ടുംവണ്ണം വെടവ് നാവിനെ പൂട്ടിമാക്കന്റയ്യത്തെ രഘുവിനിട്ട് രണ്ട്...

വീണ (1) ''കത്തെഴുതി കഴിഞ്ഞോ?'' നിധീഷ് വീട്ടുപടിക്കലെത്തി ഹോണടിച്ചു. വിനോദ് അന്നെഴുതിയ കത്ത് ചൂടാറാതെ നിധീഷിനെ ഏൽപ്പിച്ചു. ശ്യാമയെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ശ്യാമയ്ക്കുള്ള കത്തെഴുതി കൊടുക്കുമ്പോൾ വിനോദ്...

അജേഷ്.പി തോട്ടുവക്കത്തെ പൊന്തയിൽഒളിച്ചുവെച്ചൊരുബിയറു കുപ്പിയിൽഒരു ചിത്രം വരയ്ക്കുന്നു. അന്തിമോന്തി നൃത്തംച്ചവിട്ടിഅയൽക്കാരനെ തെറിയോതി വന്നൊരുകാറ്റിന്റെ വഴികളെആദ്യം വരയ്ക്കുന്നു. അടിയേറ്റു വീർത്തകവിളും പൊത്തികണ്ണീരു വാർക്കുന്നൊരുമെലിഞ്ഞ പുഴയെവിളർത്ത ചായം കൊണ്ട് അകലത്തിൽ...

അന്നൊരിക്കൽകൂട്ടുകൂടാൻ പോയപ്പോഴാണ്ഞാൻകൂട്ടത്തിൽ ചേരാത്തവനാണെന്നബോധ്യം വന്നത്. ഞാൻ കയറുമ്പോൾപിന്നെയുംആ വട്ടത്തിൽഞാനില്ലാത്തൊരു കൂട്ടം രൂപപ്പെടും. 'കുളം' പറയുമ്പോൾകരയിലേയ്ക്ക്ചാടിയവനെപ്പോലെഒരുവൻ അവരെ നനയാതെവീട്ടിലേയ്ക്ക് മടങ്ങും. പൊട്ടിച്ചിരിച്ചവർബഹളംവെച്ചവർഎന്റെ വരവോടെനിശബ്ദമാവും.ചാരന്റെ മണമുണ്ടോഎന്ന് പോലും തോന്നി. കളിക്കളത്തിൽപകരക്കാരുടെ ബെഞ്ചിലുംഞാനവസാനമായി. കളികഴിഞ്ഞെല്ലാവരുംപിരിഞ്ഞാലുംവിയർപ്പിന്റെ...

അപ്പുറത്തെ പറമ്പിൽ 'അത് ' പൊട്ടും വരെ ആങ്ങള വിചാരിച്ചത്  'അത്'ഞങ്ങൾക്ക് മാത്രം പൊട്ടിക്കുനുള്ള ഒരു സാധനം എന്ന നിലക്കാണ്.  അപ്പുറത്തെ പറമ്പിൽ 'അത് ' മുഴങ്ങും വരെ  'അത്'ഞങ്ങൾക്ക് മാത്രം മുറുക്കിപറയാനുള്ള വാക്കാണല്ലോ എന്ന നിലക്കാണ്. ...

അതിരുകളില്ലാത്ത ആകാശത്തേക്ക് പറക്കും പോലെ ഓടിയിറങ്ങിയത് പ്രിയക്ക് നല്ല ഓർമ്മയുണ്ടിപ്പോഴും.. ഭയന്നിട്ടാണ്! രണ്ടാഴ്ചയോളം പൈപ്പ് വെള്ളം മാത്രം കുടിച്ച് ജീവിച്ച അവൾക്കെവിടെ നിന്നാണ് ശക്തി കിട്ടിയെന്നറിയില്ല, ഇന്നും....

പ്രവീൺപ്രസാദ് വെള്ളിയാഴിച്ച പൂജയായ്രിന്നു. പണ്ടയ്ക്ക് പണ്ടേ ചത്ത്പോയ ഇവുട്ത്തെ ആള്കളിന്റെ പഴമക്കാരാണ് മൂർത്തികൾ. ചത്ത് പോണവരൊക്കെ ദൈവമാക്ണത് ഇയ് നാട്ട്ല് സാധാരണം. പൂജയ്ക്ക് തറമൊത്തം വന്നു. ഭത്തി...

Goodasangham Social

Close Bitnami banner