Sun. Mar 7th, 2021

ഗൂഢസംഘം

Goodasangam – Literary Arts

malayalam literature

ചെരിഞ്ഞ് പെയ്യുന്ന മഴയ്ക്കിപ്പുറം നിന്ന്പൂക്കളെ നട്ടുവളർത്തുന്ന വീട്ടിലെപെൺകുട്ടിയെ കണ്ടുമുട്ടുന്നു. നോവാത്തവിധം അവളെയൊന്ന് തൊട്ടുനോക്കുന്നു.അവളിണങ്ങുന്നു.ഇണങ്ങുക മാത്രം ചെയ്യുന്നു.ജമന്തികളിറുത്ത്‌അവളെനിക്ക് സമ്മാനിയ്ക്കുന്നു.സമ്മാനിക്കുക മാത്രം ചെയ്യുന്നു. എനിക്കറിയേണ്ടിയിരുന്നത് ചെടികളില്ലാതെപൂക്കളുടെ വിത്തുകളെങ്ങനെയാണ്മുളപ്പിക്കേണ്ടതെന്നാണ്. അവയ്ക്കു നൽകുന്ന...

കാഴ്ചയ്ക്ക് വേഗമേറുന്ന കാലത്ത് കണ്ണിനുമുന്നിൽ തങ്ങി നിൽക്കുന്ന ഏതൊരു വാക്കിനും മനുഷ്യഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കും ശക്തമായ പ്രാണസഞ്ചാരം നടത്തേണ്ടതുണ്ട്. ഒരുവന് ആവശ്യമുള്ളത് മാത്രം കാണാനും വായിക്കാനും അറിയാനും സമകാലമനുഷ്യൻ...

വായനയെ പ്രോത്സാഹിപ്പിക്കാനായ് അനേകം ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉള്ള ഒരു സമയത്താണ് നിങ്ങൾ കടന്നുവരുന്നത്. എങ്കിലും വളരെ പെട്ടെന്ൻ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്....

തേജസ്വിനി ജെ സി ചിത്രീകരണം : അഭിനു ലിബർട്ടിയിൽ'തന്മാത്ര' നിറഞ്ഞു കളിക്കുന്നകാലത്താണ്കല്ലുവേടത്തി ആദ്യമായൊരു വാക്ക്മറന്നത്… ചത്തുപോയ തീയ്യനെ മറന്നത്തെയ്യത്തിന്റെ നേരം മറന്നത് പിന്നെന്നും പതിവിലും നേരത്തെകുളിച്ചൊരുങ്ങികരിമ്പൻ കുത്ത്...

“എടോ നിങ്ങള് വരണില്ലേ പൗരത്വം ഇല്ലാത്തോര്ടെ പട്ടിക വ്ന്നക്ക്ണു” ധൃതിപിടിച്ച് ഓടുന്നതിനിടയിൽ പോക്കറിന്റെ ചായക്കടക്ക് മുന്നിലെത്തിയപ്പോൾ കരീം ടൈലർ വിളിച്ചുകൂവി. “എവിടേണപ്പാ അത്!” ചൂടുചായയെ മേലേക്കും താഴേക്കുമായി...

വെറുതെയൊന്നും പറയുന്നതല്ലപലരും കേട്ടതാണ്അലക്കാനെത്തുന്ന ഒതുക്കുകല്ലിൽകരച്ചില് കഴുകി വെളുപ്പിക്കുന്നഞങ്ങടെ പെണ്ണുങ്ങൾ മുഴുവനായും കേട്ടു.ഒളിച്ചു പൊത്തുമ്പോൾ മറഞ്ഞ പൊന്തകളിലിരുന്ന്അടുത്ത വീട്ടിലെ കുഞ്ഞുങ്ങൾപല തവണയും കേട്ടു.തളർച്ച പറ്റാതെതുഴഞ്ഞ രാത്രികളിൽഞങ്ങടെ തോണിക്കാർപുലരും വരെയും...

സെൽഫ് ഗോളടിച്ചവന്റെകണ്ണിലേക്ക് നോക്കൂഒരു നിമിഷം. ഒരു നിമിഷം കൊണ്ട്,അവനൊളിക്കാൻലോകത്തിലിടമില്ലാതാകുന്നു. അവന്റെ ശരീരമൊട്ടുംപലവക യുദ്ധഭൂമികൾ,കുടിപ്പകയുടെ കിടങ്ങുകൾ,ചാവേറുകളുടെ കുളമ്പടികൾ. വിചിത്രം തന്നെ!ഒരു നിമിഷം കൊണ്ടവന് ഭൂതകാലത്തിന്റെ പലായനങ്ങളിലേക്ക്കുടിയേറേണ്ടി വരുന്നു. അവന്റെ...

ഗീതു: സുഖമായിരിക്കുന്നോ..എങ്ങനെയാണീ കൊറോണക്കാലത്തെ മറികടക്കുന്നതെന്ന് പറയാമോ? ബിപിൻ ചന്ദ്രൻ: എല്ലാ മനുഷ്യരെയുംപോലെ പലതരം പ്രതിസന്ധികളിലൂടെത്തന്നെയാണ് കടന്നുപോകുന്നത്. അയൽവക്കത്തെ വീട്ടിലെ പ്രതിസന്ധിയായിരിക്കണമെന്നില്ല എന്റെ വീട്ടിൽ. നമുക്ക് ഇതുവരെ പരിചയമില്ലാത്തൊരു...

Q13.ഭാഷയെ ഭൂഷണമുക്തമാക്കുന്ന ഒരു രീതി ചേട്ടന്റെ എഴുത്തുകളിൽ പിന്തുടരുന്നുണ്ട്.അതിന്റെ പിന്നിൽ? ജീവൻ എന്ന കേവല ഊഷ്മാവിനകത്ത് പല മനുഷ്യന് പല തരം, പ്രകൃതി പ്രപഞ്ചം എന്നിവയുണ്ട്. ‘കഥ...

അഭിമുഖം തയ്യാറാക്കിയത് : അഗത കുര്യൻ 1.ക്രൈം ഫിക്ഷൻ ഏറെ വായിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയുന്ന ഒരു സാഹിത്യവിഭാഗമാണല്ലോ. മലയാളത്തിൽ ഇടക്കാലത്തുണ്ടായ മന്ദിപ്പിനെ മറികടന്നു ജീവസുറ്റതാക്കിയവരിൽ താങ്കളും പ്രധാനിയാണ്....

Q1.മലയാളത്തിലെ ആദ്യത്തെ ടെക്-നോവൽ എഴുതുന്നത് ഇന്ദുഗോപൻ ചേട്ടനാണ്. 15 കൊല്ലം മുൻപാണ്. ‘നാനോടെക്നോളജി’യെ പശ്ചാത്തലമാക്കി യ ഈ നോവലിന്റെ പശ്ചാത്തലം മലയാളിക്ക് അന്ന് തീരെ അപരിചിതമായിരുന്നു. കാലത്തിനു...

പൂർത്തിയാകും മുമ്പ്വെളിച്ചം വിവർത്തനം ചെയ്തമൂന്നു സ്വപ്നക്കീറുകൾഇന്നിനോട് ഇങ്ങനെ തുന്നിച്ചേർക്കുന്നു; വെള്ള നൂലിനാൽഇഴയിട്ട ഒന്നാം കീറ്-അതിർത്തിയിലേയ്ക്കയച്ചഒരു കത്ത്.കത്ത് വിരിഞ്ഞ്ഒരാകാശം,മഴവില്ല് കൊത്തിപ്പെറുക്കുന്നു… പർപ്പിൾ നൂലിനാൽ അറ്റം ചേർത്ത് തുന്നിയരണ്ടാം കീറ്-പരപ്പിൽ...

യഹിയാ മുഹമ്മദ് ഇന്നലെപിറവിഎടുത്ത.എന്റെ കവിതക്കുഞ്ഞിന്ഒരു കുപ്പായം വേണം.പച്ചിലകൾ കൂട്ടിച്ചേർത്ത്ഞാനൊരെണ്ണം നെയ്തിരുന്നു. അടുത്ത വീട്ടിലെനിരൂപകശ്രേഷ്ഠൻ.അതിന്റെ ആലങ്കാരികതയെചോദ്യം ചെയ്തു. വസ്ത്രമില്ലാതെ വെളിയിലിറങ്ങിയാൽകാല് തല്ലി ഒടിക്കുമെന്ന്.നാട്ടിലെ സദാചാരവിശുദ്ധൻമാർ.ചിലരൊക്കെ വീട്ടിന് ചുറ്റുപാത്തും പതുങ്ങിയും...

"നിനക്ക് പ് രാന്താടാ!" കളിക്കും കാര്യത്തിനുമൊക്കെയായ് പലരുമെന്നോട് പറഞ്ഞിരുന്നു. അതിനുള്ള മറുപടി ഞാനപ്പോൾ നൽകി; കള്ളച്ചിരിയോടെ ഉശിരൻ തന്തക്കുവിളി. സ്കൂൾ അധ്യായനത്തിൽപലതതരം പരീക്ഷണങ്ങൾഒടുവിൽ…പ്രണയിനിയുടെ പെരുവിരൽബ്ലേഡ്കൊണ്ട് പോറിതിലകക്കുറി ചാർത്തി.പ്രേമത്തിന്റെ...

കണക്കുതീർക്കലുകൾ ജീവിച്ചിരിക്കെ കൊടുത്ത്‌ തീർക്കാൻ കഴിയാത്ത ചില കണക്കുകൾ കൊടുത്തും പറഞ്ഞും തീർക്കാനാണ്ചിലർ ആത്മഹത്യ ചെയ്യുന്നത് തീരാത്ത പകയുടെ ചുട്ടുപൊള്ളിക്കുന്ന എത്ര കണക്കുകളാണ് ചില ആത്മഹത്യകൾക് പിന്നിൽ...

തിരിച്ചുപോക്കുകളുടെ ചുവന്നു ചീർത്ത ഉലയ്ക്കരികെ,ചെന്തീയിൽ, എല്ലുപൊട്ടുന്ന കരിന്തുടി.ഉടലുവെന്തിട്ടും ഉരുകിയൊലിച്ചിട്ടും തീരാത്തഒരു തലയോട്ടിച്ചിരി. തവിയിൽ നെയ്യ് കോരിയെടുത്തുപ്പുനോക്കുന്ന മണ്ണ്.ചെവിയില്ല, ഉടലില്ല നഖവുമില്ല. ദൂരേക്കു മാറി, ഭയപ്പെട്ട്അപരിചിതത്വത്തോടെ,പരസ്പരം ഉറ്റുനോക്കുന്ന എല്ലുകൾ.പണ്ട്,...

1ചുവരുകളിലേക്ക് ചെവിയോർത്തുകൊണ്ട് തുടങ്ങാം. മരിച്ച പെൺകുട്ടികളുടെഅടക്കം ചെയ്യപ്പെട്ടിരിക്കുന്ന വിലാപങ്ങൾ നേർത്തശബ്ദങ്ങളായ് കാതുകളിലേക്ക് മാർച്ചു ചെയ്തുവരുന്നത് അനുഭവിക്കാം. പക്ഷേ, അതിന്റെയെണ്ണമെടുക്കാൻ ശ്രമിക്കരുത്. എന്തെന്നാൽ,കുറച്ചുകഴിയുമ്പോൾ നിങ്ങളുടെ ഹൃദയം അതിനേക്കാളുച്ചത്തിൽ മിടിച്ചു...

കല്ലുത്താൻ കെട്ടിന്റെ താഴെഒരു കയമുണ്ട്.പണ്ട് തോമാമാപ്പിള ചാടിച്ചത്ത കയം..അതിന്റെ ആഴങ്ങളിലേക്ക്തള്ളിയിട്ടാണ്അവൾ തന്റെ സ്വപ്നങ്ങളെ കൊന്നുകളഞ്ഞത്..ഇറക്കം ചെന്നു നിൽക്കുന്നത്ഒരു വളവിലേക്കാണ്..അതിനപ്പുറം ചുവന്ന ചെമ്പരത്തിക്കാടും.. സ്വാതന്ത്ര്യത്തിന്റെ ചോര തെറിച്ചാണത്രെഅവയൊക്കെയും ഇത്ര...

അടയിരിപ്പിൻെറ അജ്ഞാതവാസം കഴിഞ്ഞ് ചോരക്കിളികൾ  പുറത്തേക്കു പറക്കുന്നു…. അശാന്തതയുടെ,  അംശബന്ധങ്ങൾ പലായനത്തിൻെറ , അർദ്ധവിരാമങ്ങൾ….  പലയിടങ്ങളിൽ,  പലതായി ചിന്നിയ ഒരുത്തന് ഉച്ചയുടെ മണമായിരിക്കും.. മുറിവുകെട്ടുന്നവരോട്: മുൾക്കീറലിൻെറ വെളിപാടു...

ശവപ്പെട്ടിയാകട്ടെ എന്ന് ശാപം കിട്ടിയ ഒരു മരം ശാപമറിയാതെ കാട്ടിലെ കുടുംബത്തിൽ കാറ്റിലാടി ഇലനുള്ളിയെറിഞ്ഞ് ഉല്ലസിച്ച കാലം ഒരിക്കലും വേടനെത്താത്ത ഒരിക്കലും നരനറിയാത്ത ഒരിക്കലും പുലരി പീലി...

Goodasangham Social

Close Bitnami banner